അറിയിപ്പ്
ഏലൂര്‍ മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചന് പ്രവർത്തനം 27.03.2020 മുതല്‍ എസ് എന്‍ ഹാള്‍, മഞ്ഞുമ്മല്‍ -ല്‍ ആരംഭിക്കുകയും 29.03.2020 മുതല്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചന് ആയി പ്രവർത്തനം തുടരുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണം മൂലം ഭക്ഷണം ലഭിയ്ക്കാതെ ബുദ്ധിമുട്ടുന്നവർക്ക് 20/- രൂപയുടെ ഊണ് ഡെലിവറി ചാർജ്ജ് ഉള്‍പ്പെടെ 25/- രൂപയ്ക്ക് നല്കുന്നു. ടി നിരക്കില്‍ ഊണ് ലഭിയ്ക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ- 1. ശ്രീ. ബിജു.വി, സാനിറ്ററി ഇന്‍സ്പെക്ടര്‍
9288453204
2. ശ്രീമതി ഫസീല, Nulm C O
9061362441
ഭക്ഷണം ലഭിക്കുന്നതിന് ഫോണില്‍ ബന്ധപ്പെടുകയോ SMS/ വാട് സ് ആപ്പ് സന്ദേശമായോ അറിയിയ്ക്കാവുന്നതാണ്.. വാർഡ് കൌണ്‍സിലർമാർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ വഴിയും ഭക്ഷണം ആവശ്യപ്പെടാവുന്നതാണ്.
നഗരസഭയിലെ നിർദ്ധനർ, അഗതി കുടുംബങ്ങള്‍, കിടപ്പുരോഗികള്‍, ഭിക്ഷാടകർ എന്നിവർക്ക് ഭക്ഷണം സൌജന്യമായി ലഭിയ്ക്കുന്നതാണ്.