English| മലയാളം
eloor

എറണാകുളം നഗരത്തില്‍ നിന്ന് ഏകദേശം 16 കി.മീ. ദൂരെയുള്ള വ്യവസായ ശാലകള്‍ നിറഞ്ഞ സ്ഥലമാണ്‌ ഏലൂര്‍. 2010-ലാണ് പഞ്ചായത്തായിരുന്ന ഏലൂരിനെ നഗരസഭയായി ഉയര്‍ത്തിയത്. ഏലൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഒരു കൊച്ചു ദ്വീപായിരുന്നു. ഏലൂര്‍ നഗരസഭ പെരിയാര്‍ നദിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളായ ഫാക്ട്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്. കേരള സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് സ്വകാര്യമേഖലയിലുള്ള ഹിന്‍ഡാല്‍ക്കോ എന്നിവയാണ്‌ പ്രധാന വന്‍കിട വ്യവസായ ശാലകള്‍.